13 October 2020

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരണപ്പെട്ടു
(VISION NEWS 13 October 2020)



കുന്ദമംഗലം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരണപ്പെട്ടു.പെരിങ്ങൊളം വടക്കേടത്ത് പു റായിയിൽ ആലിയുടെ മകൾ അസ്മിജ (23) ആണ് മരിച്ചത്. മുക്കത്ത് പ്രവർത്തിക്കുന്ന വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവരുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ കവുങ്ങിൽ നിന്ന് പട്ട വീണതിനെ തുടർന്ന് ത്രീ ഫേസ് ലൈനുകർ തമ്മിൽ കൂട്ടിമുട്ടി പൊട്ടിവീഴുകയായിരുന്നു. യുവതി വീണു കിടക്കുന്നത് കണ്ട നാട്ടുകാർ ലൈൻ പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ ഓഫാക്കി കെ.എസ്.ഇ.ബിയുടെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭർത്താവ് ഹക്കിം. മാതാവ് ഖദീജ. മകൻ മുഹമ്മദ് നിഷാം. സഹോദരൻ ആഷിഖ്.

Post a comment

Whatsapp Button works on Mobile Device only