കൊവിഡ് ബോധവൽക്കരണത്തിെന്റ ഭാഗമായി ഫോണുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത അനൗണ്സ്മെന്റിനെതിരായ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അറിയിപ്പുകള് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയല്‍ അയച്ച പരാതിയിലാണ് നടപടി സ്വീകരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കൊവിഡ് അറിയിപ്പുകളുടെ പേരില്‍ സമയം നഷ്ടപ്പെടുന്നത് പലര്‍ക്കും ഗുരുതരമായ നഷ്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post a comment