17 October 2020

മഹാ കവിയുടെ ഓർമ്മയിൽ ആവിലോറ എം എം എ യു പിയിലെ കുട്ടികൾ
(VISION NEWS 17 October 2020)




2015 ലെ കലാസാഹിത്യ യാത്രയുടെ ഭാഗമായി കേരള കലാമണ്ഡലം, തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിലേക്കുമായി ആവിലോറ എം.എം ഏ യു.പി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ വിദ്യാർത്ഥികളും അധ്യാപകരും നടത്തിയ യാത്രയിലെ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു " വെളിച്ചം ദുഃഖമാണുണ്ണീ.... തമസ്സല്ലോ സുഖപ്രദം " എന്ന തത്ത്വചിന്താപരമായ വരികളുടെ കർത്താവായ മഹാകവി അക്കിത്തത്തിനെ ഒന്നു കാണുകാ എന്നുള്ളത്. ആവർഷത്തെ നാലാം തരത്തിലെ അവർക്ക് പഠിക്കാനുള്ള കവിതയുടെ.. ശില്‌പിയായ മഹാകവിയെ എടപ്പാളിനടുത്തുള്ള അമേറ്റിക്കരയിലെ ദേവായ നം എന്ന വീട്ടിൽ അധ്യാപകരോടൊപ്പം എത്തിയ കുട്ടികളുടെകുഞ്ഞു ചോദ്യങ്ങൾക്ക് കവി സരസമായി മറുപടി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only