29 October 2020

ഇൻഡേൻ ഗ്യാസ്​ ബുക്കിങ്:ഇനി പുതിയ നമ്പർ, പുതിയ രീതി
(VISION NEWS 29 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊച്ചി: ഇൻഡേൻ ഗ്യാസ്​ എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിന്​ ഇനി രാജ്യത്തുടനീളം ഒരു പൊതുനമ്പര്‍. 77 18955555 എന്ന നമ്പറാണ്​ ഉപയോഗിക്കേണ്ടത്. ഈ മാസം 31ന്​ അർധരാത്രി ഇത്​ നിലവിൽവരും.പിന്നീട്​ ഉപ​ഭോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. ഈ നമ്പറിൽ എസ്.എം.എസ്, ഐ.വി.ആർ.എസ് വഴി ബുക്കിങ്​ എളുപ്പമാകും.

ഉപഭോക്താക്കള്‍ ഏത്​ സംസ്ഥാനത്തായാലും ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ഇൻഡേൻ റീഫില്‍ ബുക്കിങ്​ നമ്പര്‍ മാറില്ല.ഉപഭോക്താവി​ന്റെ രജിസ്​റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമായിരിക്കും ബുക്കിങ്.

റീഫില്‍ ബുക്കിങ്ങിെൻറയും മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷ​ന്റെയും പുതുക്കിയ പ്രക്രിയ ഇപ്രകാരം നമ്പര്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐ.വി.ആർ.എസ് 16 അക്ക ഉപഭോക്തൃ ഐ.ഡി ആവശ്യപ്പെടും. ഈ 16 അക്ക ഉപഭോക്തൃ ഐ.ഡി ഇൻഡേൻ എല്‍.പി.ജി ഇന്‍വോയ്‌സുകള്‍/കാഷ് മെമോകള്‍/സബ്‌സ്‌ക്രിപ്ഷന്‍ വൗച്ചർ എന്നിവയിൽ ഉണ്ടാകും. ഉപഭോക്താവ് നമ്പർ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിങ്​ സ്വീകരിക്കും.

രജിസ്​റ്റർ ചെയ്​ത മൊബൈല്‍ നമ്പര്‍ ഇൻഡേൻ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐ.ഡി നല്‍കി മൊബൈല്‍ നമ്പറിന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. സ്ഥിരീകരിച്ചാല്‍, റീഫില്‍ ബുക്കിങ്​ സ്വീകരിക്കും.

Post a comment

Whatsapp Button works on Mobile Device only