20 ഒക്‌ടോബർ 2020

നീറ്റ് പരീക്ഷാ റാങ്ക് ജേതാവിനെ അനുമോദിച്ചു.
(VISION NEWS 20 ഒക്‌ടോബർ 2020)


കൊടുവള്ളി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) യിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ എൻ.കെ മുഹമ്മദ് സ്വാദിഖിനെ എസ്.കെ.എസ്.എസ്.എഫ് കളരാന്തിരി ടൗൺ കമ്മിറ്റി അനുമോദിച്ചു. അനുമോദന സംഗമവും ഉപഹാര സമർപ്പണവും ഇ.കെ അബ്ദുൽ സലീമിന്റെ അധ്യക്ഷതയിൽ നടന്നു. ജില്ലാ കൗൺസിലർ കെ.ടി അബ്ദുള്ള റാഷിദ് ഉദ്ഘാടനം ചെയ്തു. ദഅവാ വിംഗ് ചെയർമാൻ പി.കെ സാജിദ് ഫൈസി ഉപഹാര സമർപ്പണം നടത്തി. സി.പി മുഹമ്മദ് ഫത്തീഹ്, സി.കെ അബൂബക്കർ മൗലവി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.ടി ഉനൈസ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി സി.പി ജാബിർ നന്ദിയും പറഞ്ഞു. കെടയത്തൂർ ജി.എം.എൽ.പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ എൻ.കെ അബ്ദുൽ മജീദ് മാസ്റ്ററുടെയും മാനിപുരം എ.യു.പി സ്കൂൾ അധ്യാപിക കെ.പി സുലൈഖ ടീച്ചറുടെയും മകനും, എസ്.കെ.എസ്.എസ്എഫ് സംസ്ഥാന മെഡിക്കൽ വിംഗ് (മീം) മെമ്പർ എൻ.കെ മുഹമ്മദ് ശാക്കിറിന്റെ സഹോദരനുമാണ് റാങ്ക് ജേതാവായ സ്വാദിഖ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only