01 October 2020

ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം; എച്ച്‌യുഎല്ലുമായി കൈകോർക്കാനൊരുങ്ങി എസ്ബിഐ
(VISION NEWS 01 October 2020)

​   
ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റും ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) കമ്പനിയുമായി കൈകോര്‍ക്കുന്നു. എച്ച്‌യുഎല്‍ വിതരണക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തടസരഹിതമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണിത്. രാജ്യത്തിന്റെ വിദൂര കോണുകളില്‍ ചെറുകിട സംരംഭകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കുമിടയില്‍ ഡിജിറ്റല്‍ (യുപിഐ) പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും എച്ച്‌യുഎല്‍ വിതരണക്കാരെയും ചെറുകിട ചില്ലറ വ്യാപ്യാരികളെയും ഡിജിറ്റലായി ശാക്തീകരിക്കാനും ഈ പങ്കാളിത്തം സഹായിക്കും.

സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ, എച്ച്‌യുഎല്‍ വിതരണക്കാരുമായുള്ള ബില്ലിങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ തല്‍ക്ഷണ പേപ്പര്‍ രഹിത ഓവര്‍ഡ്രാഫ്റ്റ് (ഒഡി) സൗകര്യം നല്‍കും. അതോടൊപ്പം വിതരണക്കാര്‍ക്ക് ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കും. ഉപയോക്താക്കള്‍ക്ക് ചെറിയ നഗരങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, രാജ്യത്തുടനീളമുള്ള ഒന്നിലധികം എച്ച്‌യുഎല്‍ ടച്ച്‌ പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിക്കും. കൂടാതെ, എച്ച്‌യുഎല്‍ റീട്ടെയിലര്‍ ആപ്ലിക്കേഷനായ 'ശിഖര്‍' വഴി ഡീലര്‍മാര്‍ക്ക് തടസരഹിതവും സുരക്ഷിതവും വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യവും എസ്ബിഐ നല്‍കും. എച്ച്‌യുഎല്‍ ജീവനക്കാര്‍ക്ക് കോര്‍പ്പറേറ്റ് ശമ്പള പാക്കേജ് ഓപ്ഷനും പുതിയ പങ്കാളിത്തത്തിലൂടെ ബാങ്ക് വാഗ്ധാനം ചെയ്യുന്നുണ്ട്.

Post a comment

Whatsapp Button works on Mobile Device only