പ്രത്യേക വിമാനത്തിൽ കേരളത്തിൽ നിന്നും കുവൈറ്റിലെത്തിയ നഴ്സുമാർ ഉൾപ്പെടെയുളളവർ വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നുവെന്ന് റിപ്പോർട്ട്. പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ 200 പേരാണ് കുവൈറ്റിലെത്തിയത്. നഴ്സുമാർ ഉൾപ്പെടെ 19 പേർ കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. എംഒഎച്ച് സ്റ്റാഫ് നഴ്സുമാർ, കെഒസി സ്റ്റാഫുകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രത്യേക വിമാനത്തിൽ ഇന്നലെ കുവൈറ്റിലെത്തിയത്.
അതേസമയം, വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നവർ എല്ലാവരും സ്ത്രീകളാണ്. ഈ സംഘത്തിലെ 70 പേരുടെ വിസാകാലാവധി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. വിസാ കാലാവധി കഴിഞ്ഞ 70 പേരിൽ 51 പേരെ കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ–വിസ വഴി പുറത്തെത്തിച്ചു. എന്നാൽ 19 പേർ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. വിസാ കാലാവധി കഴിഞ്ഞവരോട് തിരിച്ചു കേരളത്തിലേക്ക് മടങ്ങണമെന്നാണ് കുവൈറ്റ് വിമാനത്താവള അധികൃതർ പ്രതികരിച്ചത്.
Post a comment