28 October 2020

കുഞ്ഞു മനസ്സിൻ്റെ മനോധൈര്യത്തിൽ ജീവൻ തിരിച്ചു കിട്ടി.
(VISION NEWS 28 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 
കൊടുവള്ളി, വാവട്: എരഞ്ഞോണ.
     തൃക്കരിപ്പൂരിൽ നിന്നും വിരുന്നു വന്ന  യുവാവ് കുടുംബത്തോടൊപ്പം പൂനൂർപുഴയിലെ എരഞ്ഞോണ കടവിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ അപകടത്തിൽ  പെട്ടപ്പോൾ  പുഴയിലേക്ക് എടുത്ത് ചാടി രക്ഷിച്ച കുഞ്ഞുമനസ്സ് എരേരക്കൽ അബ്ദുൽ ഗഫൂറിൻ്റെ മകൻ  ആലപ്പുറായിൽ അദ്നാൻ എന്ന അനുമോൻ (12 )  നാട്ടുകാരുടെ ആദരവ് നേടി.
       തൃക്കരിപ്പൂർ സ്വദേശി സിദ്ധീഖ് (35) 
എന്നവരാണ്  കുളിക്കുന്നതിനിടെ കാല് അപകടത്തിൽ പെട്ട് മുങ്ങി പോയത്.
ഇത് കണ്ട അദ്നാൻ വെള്ളത്തിലേക്ക് എടുത്തു ചാടി വലിച്ച് കരക്ക് എത്തിക്കുകയാണുണ്ടായത്. കരക്ക് സഹായത്തിനു  ഷഫീഖ് എരഞ്ഞോണയും ഉണ്ടായിരുന്നു.  എരഞ്ഞോണ മുസ്ലി ലീഗ് കമ്മിറ്റി ഇരുവരെയും അനുമോദിച്ചു.

Post a comment

Whatsapp Button works on Mobile Device only