11 October 2020

ആംബുലൻസ് വാങ്ങാൻ നൂറുരൂപ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ
(VISION NEWS 11 October 2020)





കൊടുവള്ളി : ആംബുലൻസ് വാങ്ങാൻ നൂറുരൂപ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയാണ് പൊതുജനങ്ങളിൽനിന്നും പ്രവർത്തകരിൽ നിന്നും ആംബുലൻസിനായി ധനസമാഹരണം നടത്തുന്നത്. ഒക്ടോബർ ഒമ്പതുമുതൽ 20 വരെ സംഘടിപ്പിക്കുന്ന നൂറുരൂപ ചലഞ്ചിന്റെ ഔപചാരിക ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി. മെഹറൂഫ്, പ്രസിഡന്റ് വി. ലിജു, ഖജാൻജി സന്ദീപ് മാടത്തിൽ, ബ്ലോക്ക് കമ്മിറ്റിയംഗം മുഹമ്മദ് സിനാൻ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only