10 October 2020

വിജിലന്‍സ് പിഴയിട്ടു; മുക്കത്ത് ലോറി ‍ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു
(VISION NEWS 10 October 2020)



മുക്കം :ക്വാറികളില്‍ നടത്തിയ ഓപ്പറേഷന്‍ സ്റ്റോണ്‍ വാളിന്‍റെ ഭാഗമായി വിജിലന്‍സ് പിഴയിട്ടതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവില്‍ വന്നതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം.

ലൈവിന് ശേഷം സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് മുക്കം കാരശ്ശേരി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഇര്‍ഷാദിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇര്‍ഷാദിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇർഷാദിനോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ച് കോഴിക്കോട് ജില്ലയിലെ ടിപ്പർ തൊഴിലാളികൾ ഇന്ന് (10.10.2020) രാത്രി 12 മണി മുതൽ 24 മണിക്കൂർ പണിമുടക്കും.

Post a comment

Whatsapp Button works on Mobile Device only