കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ കാർഷിക കൂട്ടായ്മ യുടെ നെൽകൃഷി കൊയ്ത്ത് ഉത്സവവം കാരാട്ട് റസാഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. കാളൻകുന്നത്ത് വയലിൽ നടന്ന ചടങ്ങിൽ സിൻസിയർ പ്രസിഡന്റ് കെ.കെ. വിജയൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ വി.എം.മനോജ്,പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് , കോയിലാട്ട് അബ്ദുറഹിമാൻ,എം.ബാബുരാജ്, എം ഇക്ബാൽ,ടി. എം.സിദ്ധിഖ് , എ. കെ.ഫസൽ എന്നിവർ സംസാരിച്ചു. സിൻസിയർ സെക്രട്ടറി കമറുൽ ഹകീം സ്വഗതവും കർഷക കൂട്ടായ്മ്മ ട്രഷറർ കെ.കെ.പ്രമോദ് നന്ദി പറഞ്ഞു.
Post a comment