സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി മുന്നേറുന്ന പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. രാജ്യത്ത് തന്നെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്‍നിരയിലാണ് കേരളം. വൈറസ് വ്യാപനം പാരമ്യത്തില്‍ നില്ക്കുന്ന അവസ്ഥ പരിഗണിച്ച് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമെങ്കിലുമായി ഉയര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യവും സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ച് നേരത്തെ ഐഎംഎ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 50,000 പരിശോധനകള്‍ ദിവസേന നടത്തുമെന്ന് ഓഗസ്റ്റ് അവസാനം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ പരിശോധനകാളാണ് സാഹചര്യം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവും അധികം പരിശോധനകള്‍ നടത്തിയത് ഈ മാസം ഏഴിനാണ്. 73,816 പേര്‍ക്കാണ് അന്ന് പരിശോധന നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ വ്യാപനവും രോഗികളുടെ എണ്ണവും ഇനിയും കൂടും എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
Post a comment