ഓമശ്ശേരി: നംവബർ 12ന് പാണക്കാട് സയ്യിദ് ഹൈദർഅലി ശിഹാബ് തങ്ങൾ ഓമശ്ശേരിയിൽ നിർവഹികുന്ന അത്യാധുനിക സൗകര്യത്തോടെ പാവപ്പെട്ട രോഗികൾക്ക് കൈതങ്ങാവുന്ന സഹചാരി സെന്ററിന്റെ ശിലാസ്ഥാപന പോസ്റ്ററും ബോർഡും പ്രകാശനം ചെയ്തു. നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് യൂകെ ഇബ്രാഹീം പോസ്റ്റർ നിസാർ ചെറുവോട്ടിനും എൻ പി ഹുസൈൻ ഹാജിക്ക് ബോർഡും കൈമാറി പ്രകാശനം നിർവഹിച്ചു. പി സി യൂസുഫ് ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലൻ കുട്ടി ഫൈസി,നൂറുദ്ധീൻ ഫൈസി,ശിഹാബ് യൂകെ,മുനീർ കുടത്തായി,നിസാം ഓമശ്ശേരി,അഷ്റഫ് ജാറംകണ്ടി,ഗഫൂർ മുണ്ടുപാറ,റിയാസ്(ബാപ്പു) ഓമശ്ശേരി,സഫീർ ജാറംകണ്ടി,സഹീദ് ഓമശ്ശേരി സംബന്ധിച്ചു.
Post a comment