നരിക്കുനി:റിവേഴ്സ് ക്വാറന്റൈൻറെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ "ഗ്രാൻഡ് കെയർ" പദ്ധതിയിൽ ഉൾപ്പെട്ട വായോക്ഷേമ കോൾ സെന്ററിൽ നിന്ന് രാരൻ എന്ന 95 വയസ്സുള്ള വായോധികന് കൈത്താങ്ങായി ജില്ലാ സാമൂഹ്യനീതി വകുപ്പ്. ജില്ലയിലെ വയോജനങ്ങനെ വിളിച്ചു അവരുടെ സുഗ വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ് രാരൻ ചേട്ടന്റെ അവസ്ഥ ടെക്നിക്കൽ അസിസ്റ്റന്റ് മാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജില്ലാ സാമൂഹ്യ നീതി വകുപ്പിലെ മുൻ ജില്ലാ സാമൂഹ്യനീതി ഓഫിസർ ഷീബ മുംതാസ്, സീനിയർ സൂപ്രണ്ട് ജോസഹ് റിബല്ല എന്നിവരുടെ ശ്രദ്ധയിൽ പെടുതിയത്തോടെ രാരൻ ചേട്ടന്റെ ഇരിക്കാനുള്ള ആഗ്രഹം നിറവേറി.ജില്ലയിലെ മെയിൻ്റനൻസ് ട്രെബ്യൂണലിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ ശ്രീ.അഖിൽ, ശ്രീമതി.ഇന്ദു എന്നിവർ 17.10.20 ന് രാരൻ ചേട്ടന് വീൽ ചെയർ വീട്ടിൽ എത്തിച്ചു കൊടുക്കുകയുണ്ടായി. സംസ്ഥാനത്തു വായോ മാസം ആചരിച്ചു വരുമ്പോൾ ഇനി കൈത്താങ്ങില്ലാതെ പുഞ്ചിരിയുമായി രാരൻ ചേട്ടന് ഇരിക്കാം പുറത്തെ വിശാലമായ കാഴ്ചയും കണ്ട്.
വയോക്ഷേമ കോൾ സെൻ്റർ
സംസ്ഥാന സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും കീഴിൽ മെയിൻ്റെനൻസ് ട്രെബ്യൂണലിലെ ടെക്നിക്കൽ അസിസ്റ്റൻറുമാരായ ശ്രീ.അഖിൽ, ശ്രീമതി. ഇന്ദു എന്നിവരുടെ നേത്യത്വത്തിലാണ് വയോ ക്ഷേമ കോൾ സെൻറർ പ്രവർത്തിക്കുന്നത്. ജില്ലയിലെ വയോജനങ്ങളെ ഫോൺ മുഖാന്തരം ബന്ധപെടുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാവുന്നവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിഹരിക്കുകയും ചെയ്യുന്നു. നിലവിൽ ദിവസം 2 ഷിഫ്റ്റുകളിലായി 20 തോളം വളണ്ടിയർമാർ (അദ്യാപകർ)വയോജനങ്ങളെ കോൾ സെൻ്ററിൽ നിന്ന് വിളിക്കുന്നുണ്ട് .കൂടാതെ കൂടെയുണ്ട് ഞങ്ങൾ എന്ന പദ്ധതിയിലൂടെ ജില്ലയിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും വയോജനങ്ങളെ വിളിക്കുന്നുണ്ട്.ഡിസ്ട്രിക്ട് മെൻ്റൽ ഹെൽത്ത് പോഗ്രാമുമായി സഹകരിച്ച് കൗൺസിലിംഗ്, വയോമിത്രവുമായി ബന്ധപെട്ട് മെഡിസിൻ തുടങ്ങിയവ നൽകി വരുന്നു.
Post a comment