കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടന് സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25, വികൃതി), മികച്ച നടി കനി കുസൃതി (ബിരിയാണി), വാസന്തി എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി.
അവാർഡുകൾ ഇങ്ങനെ:
മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്
മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
മികച്ച ചിത്രസംയോജകൻ: കിരൺദാസ്
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണൻ
ഗാനരചന: സുജേഷ് രവി
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ
മികച്ച സ്വഭാവനടി: സ്വാസിക
മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ
മികച്ച കഥാകൃത്ത്: ഷാഹുൽ
മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ
ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ
മികച്ച ചിത്രം, നടന്, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തല്‍. 119 സിനിമകളാണ് ഇത്തവണ മത്സരവിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ 71 സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു. കൊവിഡ് വ്യാപനം മൂലം തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ പ്രദര്‍ശനത്തിനെത്താത്ത നിരവധി സിനിമകളും മത്സരവിഭാഗത്തിലുണ്ടായിരുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്മാന്), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
Post a comment