22 October 2020

​ദുബൈയിലെ ഗ്ലോബൽ വില്ലേജ്​ തുറക്കാന്‍ ഇനി മൂന്ന്​ നാളുകള്‍ മാത്രം
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
കൊവിഡ് പ്രതിസന്ധിയിൽ ലോകം മുഴുവന്‍ അടഞ്ഞുകിടക്കുമ്പോൾ ഒരു ഗ്രാമം തുറക്കുകയാണ്​. കാല്‍നൂറ്റാണ്ട്​ പൂര്‍ത്തിയാക്കുന്ന ഗ്ലോബൽ വില്ലേജ്​ തുറക്കാന്‍ ഇനി മൂന്ന്​ നാളുകള്‍ മാത്രം. ന്യൂ നോര്‍മല്‍ കാലത്തെ വിനോദസഞ്ചാര രംഗത്ത്​ പുതുചരിത്രമെഴുതാനാണ്​ ആഗോളഗ്രാമത്തിന്റെ ലക്ഷ്യം.
മഹാമാരിയുടെ ദുരിതംപേറുന്ന കാലത്ത്​ 75 ലക്ഷം പേരെ പ​ങ്കെടുപ്പിക്കുന്ന മഹാമേളയൊരുക്കുക എന്നത്​ അത്ര നിസ്സാര കാര്യമല്ല. രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിതമായ മേളയൊരുക്കാമെന്ന ആത്​മവിശ്വാസമാണ്​ യു.എ.ഇയുടെ കരുത്ത്​. സില്‍വര്‍ ജൂബിലി വര്‍ഷമായതിനാല്‍ പതിന്മടങ്ങ്​ പകി​ട്ടോടെയാണ്​ വില്ലേജിന്റെ വരവ്​.
26 രാജ്യങ്ങളുടെയും മൂന്ന്​ ഭൂഖണ്ഡങ്ങളുടെയും പവലിയനാണ്​ ഇക്കുറി ഗ്ലോബൽ വില്ലേജിൽ തുറക്കുന്നത്​. നൂറോളം ദേശങ്ങളുടെ സാംസ്​കാരിക സംഗമം കൂടിയാണ്​ ഗ്ലോബൽ വില്ലേജ്​. 200 അന്താരാഷ്​ട്ര കഫേകളുമുണ്ട്​. ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ നേരിട്ടറിയാനുള്ള വേദികൂടിയാണിത്​. അസര്‍ ബെജാൻ 
 ജോര്‍ജിയ, അമേരിക്ക എന്നിവയുടെ രുചിയാണ്​ ഇത്തവണത്തെ പുതുമ.
ഗ്ലോബല്‍ വില്ലേജിലേക്ക്​ ആര്‍.ടി.എ ബസ്​ സര്‍വ്വീസ്​ ഒരുക്കിയിട്ടുണ്ട്​. ദുബൈയിലെ മൂന്ന്​ മെട്രോ സ്​റ്റേഷനിലെത്തുന്നവര്‍ക്ക്​ അനായാസം വില്ലേജിലെത്താന്‍ കഴിയും. റാഷിദിയ മെട്രോ സ്​റ്റേഷന്‍ (റൂട്ട്​ 102), യൂനിയന്‍ മെട്രോ സ്​റ്റേഷന്‍ (103), അല്‍ ഗുബൈബ ബസ്​സ്​റ്റേഷന്‍ (104), മാള്‍ ഓഫ്​ എമിറേറ്റ്​സ്​ മെട്രോ സ്​റ്റേഷന്‍ (106) എന്നിവിടങ്ങളില്‍നിന്നായിരിക്കും സര്‍വ്വീസ്​.
ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലര്‍ച്ചെ ഒന്നുവരെയും പ്രവര്‍ത്തിക്കും. ശനിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതല്‍ രാ​ത്രി 11 വരെയാണ് സമയം. തിങ്കളാഴ്​ച കുടുംബാംഗങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമാണ്​ ​പ്രവേശനം. തിങ്കളാഴ്​ച അവധി ദിവസങ്ങള്‍ വന്നാല്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.
നിയന്ത്രണങ്ങളുണ്ടെങ്കിലും ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന ആകര്‍ഷണമായ കലാ- സാംസ്​കാരിക പരിപാടികള്‍ ഇക്കുറിയുമുണ്ടാവും. നേരിട്ടുള്ള പരിപാടികള്‍ക്ക്​ പുറമെ വെര്‍ച്വല്‍ പരിപാടികള്‍ക്കും പദ്ധതിയിട്ടിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം നടന്ന സ്​റ്റേജ്​ ഷോകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ പ്രോഗ്രാമുകളും ഇക്കുറി വിരുന്നിനെത്തും. പ്രധാന വേദിയില്‍ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ തത്സമയ സംപ്രേഷണത്തിലൂടെ യു.എ.ഇയിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഗായകര്‍ പ​ങ്കെടുക്കും.
15 ദിര്‍ഹമാണ്​ ഇക്കുറിയും ടിക്കറ്റ്​ നിരക്ക്​. മൂന്നു​ വയസ്സ്​ വരെയുള്ളവര്‍ക്കും 65 വയസ്സിന്​ മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യം. രണ്ട്​ ഗേറ്റുകളാണ്​ പ്രവേശനത്തിനുള്ളത്​. ഗേറ്റ്​ ഓഫ്​ ദ​ വേള്‍ഡും കള്‍ചറല്‍ ഗേറ്റും.

Post a comment

Whatsapp Button works on Mobile Device only