01 October 2020

രാഹുൽ ഗാന്ധിക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധം
(VISION NEWS 01 October 2020)




കൊടുവള്ളി: ഇന്ത്യൻ ജനാധിപത്യത്തിന് വിള്ളലേറ്റു തുടങ്ങുന്നതിന്റെ സൂചനയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഉത്തർ പ്രദേശ് പോലീസിന്റെ ആക്രമണമെന്ന് ജവഹർ യൂത്ത് ഫൗണ്ടേഷൻ ആരോപിച്ചു. ഉത്തർ പ്രദേശിൽ  പെണ്കുട്ടികൾക്കെതിരായി നടന്നു വരുന്ന ക്രൂര പീഡനത്തിലും, കൊലപാതകത്തിലും ആക്രമണത്തിലും  രാഹുൽ ഗാന്ധിയെ ആക്രമിച്ച ഉത്തർപ്രദേശ് പോലീസ് നടപടിയിലും ജവഹർ യൂത്ത്  ഫൗണ്ടേഷൻ ഓൺലൈനായി ചേർന്ന യോഗം പ്രതിഷേധിച്ചു. യോഗത്തിൽ ചെയർമാൻ കെ. നവനീത് മോഹൻ  അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, നൗഫൽ പറക്കുന്ന്, പി. കെ തൗസീഫ്, ശമീം വള്ളിക്കാട്ടിൽ, ജ്യോതി ഗംഗാധരൻ, ആർ. കെ നിഷാദ്, അസ്സൈൻ പറകുന്ന്, ഷമീർ പരപ്പാറ, ഫാറൂഖ് പുത്തലത്ത്, എം. വി മുഹമ്മദാലി, അബ്ദുള്ള പുല്ലാളൂർ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only