13 October 2020

സിൻസിയർ കച്ചേരിമുകിന്റെ രണ്ടാം ഘട്ട കോവിഡ് പ്രതിരോധ ക്യാമ്പയിൻ തുടങ്ങി
(VISION NEWS 13 October 2020)



കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ കോവിഡ് രണ്ടാംഘട്ട പ്രതിരോധ  - സേവന പരിപാടികൾ തുടങ്ങി . കോഴിക്കോട് ജില്ലയിൽ ആദ്യമായി കോവിഡ് റിപ്പോർട് ചെയ്യപ്പെട്ട കച്ചേരിമുക്കിലും സമീപ പ്രദേശങ്ങളിലും  അന്ന് മുതൽ സജീവമായി വിവിധ പ്രതിരോധ പരിപാടികൾ സംഘടുപ്പിച്ചു വരുന്ന സിൻസിയർ കച്ചേരിമുക്ക്,  വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി രണ്ടാം ഘട്ട ക്യാമ്പയിൻ ആരംഭിച്ചു . ഇതിന്റെ ഭാഗമായി, കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യാനുള്ള പൾസ് ഓക്സിജൻ മീറ്റർ സിൻസിയർ ഹെല്പിങ് ഹാൻഡ് ചെയർമാൻ ഇക്ബാൽ എം ന് നൽകി സിൻസിയർ ലൈബ്രറിയൻ കെ കെ രതീഷ് കുമാർ നിർവഹിച്ചു . സിൻസിയർ  പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം , വൈസ് പ്രസിഡണ്ട് സിദീഖ് ടി എം , , ഫസൽ എ കെ , ശ്രീകലേഷ്‌ കെ ,  എന്നിവർ പങ്കെടുത്തു . ക്യാമ്പയിന്റെ ഭാഗമായി കോവിഡ് ബാധിച്ച വീടുകളിൽ  പൾസ് ഓക്സിജൻ മീറ്റർ നൽകൽ , അവർക്ക്  ആത്മവിശ്വാസം നൽകി മാനസികമായി കരുത് നൽകുക , അവശ്യ വസ്തുക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എത്തിച്ചു നൽകൽ , വീടുകളും പൊതുഇടങ്ങളും  അണുവിമുക്തമാക്കൽ , ആരോഗ്യ വളണ്ടീയർ മാർക്ക് പി പി കിറ്റ് നൽകൽ ,  ബോധവത്കരണ പരിപാടികൾ സഘടുപ്പിക്കുക , കുട്ടികൾക്  വീടുകളിൽ നിന്ന് തന്നെ പങ്കെടുക്കാൻ കഴിയുന്ന കലാ- കായിക പരിപാടികൾ  സഘടിപ്പിക്കുക , ആരോഗ്യ വകുപ്പിന്റെ കോവിഡ് ബോധവത്കരണ നിർദേശങ്ങൾ പാലിക്കാത്തവരെ നിരീക്ഷിക്കുക , എക്സൈസ് ,പോലീസ് എന്നിവരുടെ നിരീക്ഷണം നമ്മുടെ പ്രദേശത്ത് ഉറപ്പ് വരുത്തുക  എന്നിവയാണ് .

Post a comment

Whatsapp Button works on Mobile Device only