21 ഒക്‌ടോബർ 2020

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം.
(VISION NEWS 21 ഒക്‌ടോബർ 2020)


തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍ത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്ബളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നേരത്തെ പിടിച്ച ശമ്ബളം ഏപ്രില്‍ മുതല്‍ പിഎഫില്‍ ലയിപ്പിക്കും. കൊവിഡ് കാലപ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയകാലത്ത് സാലറി ചാലഞ്ച് വഴി, നിര്‍ബന്ധിതമല്ലാത്ത ശമ്ബളം പിടിക്കലായിരുന്നെങ്കില്‍, കൊവിഡ് കാലത്ത് നിര്‍ബന്ധിത സാലറി കട്ടാണ് ഏര്‍പ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only