01 October 2020

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ
(VISION NEWS 01 October 2020)

​   
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് വരുന്ന വാർത്തകൾ ശരിയല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ . മോട്ടോർ വാഹന നിയമം ല०ഘിക്കുന്നവർക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വകുപ്പ് പരിശോധന നടത്തിവരുന്നത്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ 
നൽകാത്ത കേസുകൾ കോടതിയിലേക്ക്‌ റഫർചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. കേന്ദ്ര നിയമത്തിൽ പിഴ തുക കൂട്ടിയതു० നിയമം ല०ഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് കാരണം. പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും തനിക്കു നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only