31 October 2020

നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കണം
(VISION NEWS 31 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 തിരുവനന്തപുരം:
സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി  അപേക്ഷിച്ച്‌, നീറ്റ്‌ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയ വിദ്യാർഥികൾ നീറ്റ് ഫലം www.cee.kerala.gov.in ൽ സമർപ്പിക്കണം. നവംബർ നാലിന്‌ വൈകിട്ട്‌ അഞ്ച്‌ വരെ സമർപ്പിക്കാം

നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത അപേക്ഷകരെ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല.  വിവരങ്ങൾക്ക് വെബ്സൈറ്റിലെ പ്രോസ്പെക്ടസും വിജ്ഞാപനവും കാണുക. ഹെൽപ്പ്‌ ലൈൻ: 0471- 2525300

Post a comment

Whatsapp Button works on Mobile Device only