കഴിഞ്ഞമാസം നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായി ഇന്ന് വീണ്ടും പരീക്ഷ നടക്കും. കൊവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്തംബര്‍ 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് പരീക്ഷ നടക്കുക.
www.ntaneet.nic.in എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. കഴിഞ്ഞ മാസം നടത്തിയ പരീക്ഷയ്ക്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നും ബാധകമാണ്. അഡ്മിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ആരോഗ്യനില സാക്ഷ്യപ്പെടുത്തിയ രേഖ, അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പരീക്ഷയുടെ ഫലപ്രഖ്യാപനം 16ന് ഉണ്ടാകും.
Post a comment