കൊടുവള്ളി: കേരള കോൺഗ്രസ് എം അൻപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തുകയും രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പാർട്ടി പതാക ഉയർത്തൽ ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് അബൂ കല്ലിടിക്കിൽ നിർവഹിച്ചു. കേരള ജനതക്ക് അപമാനം വരുത്തുന്ന പരിപാടികളുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാർ രാജി വെക്കുക എന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. യോഗ നടപടികൾക്ക് ഷംസു അസ്മാസ് സ്വാഗതം പറയുകയും ടി കെ അതിയത്ത് അധ്യക്ഷത വഹിക്കുകയും ജില്ലാ വൈസ് പ്രസിഡണ്ട് അബൂ കല്ലിടിക്കിൽ യോഗ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജോൺസൺ ചക്കാട്ടിൽ, ബിഷർ പിടി, മുനീർ പിസി
ജോസ് ചീരംവേലി, ജിമ്മി മറ്റത്തിൽ, അലി അബൂബക്കർ എന്നിവർ പ്രസംഗിക്കുകയും ബഷീർ കോതൂർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു
Post a comment