26 October 2020

പന്നൂരില്‍ മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച നാല് റോഡ്കുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു
(VISION NEWS 26 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:  പന്നൂരില്‍ മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച നാല് റോഡ്കുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കാരാട്ട് റസാഖ് എം എല്‍ എ യുടേയും വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്റഫിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നാല് റോഡുകള്‍ക്കായി 43 ലക്ഷം രൂപ അനുവദിച്ചത്. മൂഴിപുറത്ത് - കണ്ടിയില്‍ മീത്തല്‍ റോഡ്, പൊയില്‍ മുക്ക് - വടക്കെചാലില്‍ റോഡ്, കയ്യലശ്ശേരി - മംഗലോട്ട് കുന്ന് റോഡ് എന്നിവക്ക് പത്ത് ലക്ഷം വീതവും മാണിക്കാറമ്പ് - കുന്നോത്ത് വയല്‍ റോഡിന് 13 ലക്ഷവുമാണ് അനുവദിച്ചത്. റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത് അംഗങ്ങളായ കെ കെ ജാഫര്‍ അഷ്റഫ്, ഇന്ദു സനിത്, സീതാറാം ടെക്സ്‌റ്റൈല്‍ ലിമിറ്റഡ് ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ് ഹാജി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ യു പി അബ്ദുല്‍ ഖാദര്‍, പി ശ്രീധരന്‍, എം എ സത്താര്‍ മാസ്റ്റര്‍, ഒ സുലൈമാന്‍, എ പി സനിത്, പൊയിലില്‍ മുഹമ്മദ് മാസ്റ്റര്‍, നാസര്‍ ചക്കാലക്കല്‍, വി സി ബഷീര്‍ ഹാജി, ഡോ. കെ അബ്ദുറഹിമാന്‍, കാരക്കോത്ത് അബ്ദുറഹിമാന്‍ മൗലവി, സക്കീര്‍ ചെട്ട്യാംകണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only