07 October 2020

വാട്സാപ്പ് സ്റ്റാറ്റസിട്ടാൽ പണം കിട്ടുമോ?; അറിയണം പുതിയ തട്ടിപ്പിനെക്കുറിച്ച്
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ലോക്ക് ഡൗൺ സമയത്ത് ഓൺലൈൻ തട്ടിപ്പുകളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഒന്നായിരുന്ന് വാട്സാപ്പ് സ്റ്റാറ്റസിലൂടെ പണം ഉണ്ടാക്കാം എന്നത്. വാട്സാപ്പ് സ്റ്റാറ്റസ് വഴി പണം ഉണ്ടാക്കാമെന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ലിങ്കും കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

കേരള ഓൺലൈൻ ഡോട്ട് വർക്ക് എന്ന വെബ്സൈറ്റ് വഴി നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ രജിസ്റ്റർ ചെയ്‌ത്‌ അതിൽ നിന്നും കിട്ടുന്ന ലിങ്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുമ്പോൾ 30 പേരിൽ കൂടുതൽ ആൾകാർ കണ്ടാൽ കാശുണ്ടാക്കാം എന്നതായിരുന്നു നിർദ്ദേശം. എന്നാൽ ഇത് തട്ടിപ്പാണെന്ന് സൈബർ വിദഗ്ധർ പറയുന്നു.

Post a comment

Whatsapp Button works on Mobile Device only