രാജ്യത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്നത് തുടർന്നാൽ ദേശീയവരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്ന് ലോകബാങ്ക്. സ്കൂള്‍ അടച്ചിടല്‍ താല്‍ക്കാലികമാണെങ്കിലും വിദ്യാര്‍ത്ഥികളില്‍ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, നിരവധി വിദ്യാർത്ഥികൾ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറത്തുപോകാനും അടച്ചിടല്‍ കാരണമായേക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന വിദ്യാഭ്യാസ നഷ്ടത്തിന് പുറമേ രാജ്യത്തിന് ഏകദേശം 30 ലക്ഷം കോടി രൂപ(400 ബില്യന്‍ ഡോളര്‍)യുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കാകെ 622 ബില്യണ്‍ ഡോളര്‍ മുതല്‍ 880 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നും “ബീറ്റണ്‍ ഓര് ബ്രോക്കണ്‍? ഇന്ഫര്മേറ്റ്ലി ആന്‍ഡ് കൊവിഡ് 19 ഇന്‍ സൗത്ത് ഏഷ്യ” എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ ഇക്കാര്യം പറയുന്നു.
Post a comment