20 October 2020

വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂളിൽ ഓൺലൈൻ കലാമാമാങ്കത്തിനു തുടക്കമായി
(VISION NEWS 20 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വേനപ്പാറ : കോവിഡ് പശ്ചാത്തലത്തിൽ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാനും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി അരങ്ങ് 2020 എന്ന പേരിൽ ഓൺലൈൻ കലാമേളയ്ക്ക് സ്കൂളിൽ തുടക്കമായി.

ഒക്ടോബർ 18 മുതൽ 28 വരെ നടക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. മേളയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും, അഭിനേതാവും ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ബന്ന ചേന്നമംഗല്ലൂർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ അനൂപ് കിഴക്കേ കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോയി ഓവേലിൽ സ്വാഗതമാശംസിച്ചു. മുക്കം നഗരസഭാ കൗൺസിലർ ജെസി രാജൻ, പിടിഎ പ്രസിഡണ്ട് സിബി പൊട്ടൻപ്ലാക്കൽ, എം പി ടി എ പ്രസിഡണ്ട് ഭാവന വിനോദ്, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി ഒ. കെ., ഗായകനും രക്ഷിതാവുമായ എം എ ഗഫൂർ,  പൂർവ വിദ്യാർത്ഥിയും ഗായികയുമായ വിസ്മയ, കലാമേള കൺവീനറായ ശ്രീമതി ട്രീസാമ്മ ജോസഫ്, അധ്യാപകരായ സി.എ  ആയിഷ, ഡോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപകൻ ശ്രീ. ബാബു എം വി. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങുകളും മത്സരങ്ങളും പൂർണമായും ഓൺലൈനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only