21 ഒക്‌ടോബർ 2020

തമിഴ്‌നാട്ടില്‍ മൊബൈല്‍ ഫോണുകളുമായി പോയ ട്രക്ക് കവര്‍ച്ചാ സംഘം തട്ടിയെടുത്തു.
(VISION NEWS 21 ഒക്‌ടോബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​  
കോടികളുടെ മൊബൈല്‍ കവര്‍ച്ച; ഷവോമി ഫോണുകളുമായി പോയ ട്രക്ക് തട്ടിയെടുത്തു
തമിഴ്‌നാട്ടില്‍ മൊബൈല്‍ ഫോണുകളുമായി പോയ ട്രക്ക് കവര്‍ച്ചാ സംഘം തട്ടിയെടുത്തു. കോടികളുടെ മൊബൈലാണ് മോഷണം പോയത്. കൃഷ്ണഗിരി ഹൈവേയില്‍ വച്ചാണ് കവര്‍ച്ച നടന്നത്.ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് ട്രക്ക് കവര്‍ച്ചക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. 

എട്ട് കോടി രൂപയോളം മതിപ്പ് വരുന്ന റെഡ്മി ഫോണുകളാണ് തട്ടിയെടുത്തത്. ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊള്ളയാണിത്. രണ്ടാഴ്ച മുമ്പ് ആന്ധ്രയില്‍ നിന്ന് ആറ് കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ സമാനമായ രീതിയില്‍ തട്ടിയെടുത്തിരുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ മുംബൈയില്‍ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഹൈവേയില്‍ മറ്റൊരു ലോറിയിട്ട് വഴി തടസപ്പെടുത്തിയായിരുന്നു എല്ലാ കവര്‍ച്ചയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only