12 October 2020

സുന്നി പ്രചാരണ രംഗത്തെ നിറസാന്നിധ്യം വഹാബ് മാസ്റ്റർ ഓർമ്മയായി
(VISION NEWS 12 October 2020)



കൊടുവള്ളി-സുന്നി പ്രാസ്ഥാനിക പ്രചാരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന കിഴക്കോത്ത്
മറി വീട്ടിൽ താഴം പുത്തലത്ത് പറമ്പ്
കൊത്തിൾ കണ്ടി-ചങ്ങരം കണ്ടി സി.കെ അബ്ദുൽ വഹാബ് മാസ്റ്റർ ( 70 ) ഓർമ്മയായി,
സുന്നി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന രംഗങ്ങളിലും മത സാമൂഹിക-രാഷ്ട്രീയ-രംഗങ്ങളിലും
സജീവ പങ്കാളിത്വം വഹിച്ചു വന്നു
പ്രമുഖ പണ്ഡിതനും വാഗ്മിയുമായി
രു ന്ന ചങ്ങരം കണ്ടി അബൂബക്കർ
മുസ്ലിയാരുടെ മകനാണ്.
സംഘടനാ രംഗത്ത് നടക്കുന്ന സമ്മേളന പരിപാടികളിൽ സംസ്ഥാന തലത്തിൽ
നടക്കുന്ന വാഹന പ്രചാരണ ജാഥകളിൽ മാസ്റ്റർ വളരെ സജീവമായിരുന്നു
സമസ്ത അറുപതാം വാർഷിക സമ്മേള
ന ത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന തല വാഹന പ്രചാരണ ജാഥയിൽ സ്ഥിരാംഗമായിട്ടുണ്ട് - എസ് വൈ എസ്.സംസ്ഥാന കൗൺസിലറും
കൊടുവള്ളി മേഖലാ ജനറൽ സിക്രട്ടരി
യമായി പ്രവർത്തിച്ചിട്ടുണ്ട്
നരിക്കുനി ബൈത്തുൽ ഇസ്ല അംഗം
കമ്മിറ്റി പ്രവർത്തക സമിതി അംഗം
ജീവനക്കാരൻ എന്നീ നിലകളിലും
സേവനമനുഷ്ഠിച്ചിട്ടുണ്ട്
നെടിയ നാട് സൗത്ത് എ എം എൽ പി സ്കൂൾ, കിഴക്കോത്ത് കുന്നോത്ത്പറമ്പ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
പഴയ കാല രാഷ്ട്രീയ പാർടിയായിരുന്ന
മുസ്ലിം ഡമോക്രാറ്റിക്ക് പാർടി (എംഡി.പി) യുടെ പ്രഥമ സംസ്ഥാന ജനറൽ സിക്രട്ടരി കൂടിയായിരുന്നു അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ
തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി
ഏതാനും മാസങ്ങളായി വീട്ടിൽ വിശ്രമ
ത്തിലായിരുന്നു - ഇന്നലെ വൈകുന്നേര
ത്തോടെ നിര്യാതനായി വഹാബ് മാസ്റ്ററു
ടെ മയ്യിത്ത് കോ വിഡ് പ്രോട്ടോ കോൾ
പ്രകാരം വീട്ടിൽ നടന്ന മയ്യിത്ത് നിസ്കാരാനന്തരം രാത്രി 9.15 ഓടെ
മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ മറവു ചെയ്തു

Post a comment

Whatsapp Button works on Mobile Device only