08 October 2020

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാല്‍ തന്നെ ബാറുകള്‍ തുറക്കുന്നത് ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങളായ ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ളവ പാലിച്ച് ബാറുകള്‍ തുറക്കാം എന്നായിരുന്നു എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ ഈ ശുപാര്‍ശയെ ആരോഗ്യവകുപ്പ് എതിര്‍ക്കുകയായിരുന്നു. കൊവിഡ് സമ്പര്‍ക്ക വ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും ദിവസംതോറും വര്‍ധിക്കുകയാണ്. പ്രതിദിന വര്‍ധനവ് 10,000 കടന്നു. ഇത് ഇനിയും ഉയരാനാണ് സാധ്യത. അതിനാല്‍ ബാറുകള്‍ തുറന്ന് ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി അനുവദിക്കാനാകില്ലെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിക്കണമെന്ന പൊതു അഭിപ്രായവും പരിഗണിച്ചാണ് ബാറുകള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.

Post a comment

Whatsapp Button works on Mobile Device only