08 October 2020

തൊഴിൽ വിസകൾ അനുവദിച്ചതിന് പിന്നാലെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
തൊഴിൽ വിസകൾ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുളള യാത്രക്കാരാണ് യുഎഇയിലേക്ക് പോകുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ളവർ യു.എ.ഇ വഴി പോകാനാണ് ആശ്രയിക്കുന്നത്. യുഎഇയിൽ എത്തിയതിന് ശേഷം ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കണമെന്നാണ് പല ​ഗൾഫ് രാജ്യങ്ങളും നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ യാത്രക്കാരെ ലഭിക്കാൻ വിമാന കമ്പനികൾ പുതിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ തൊഴിൽ വിസ കൂടി അനുവദിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസം മുതലാണ് . ഇതേ തുടർന്ന് ആയിരക്കണക്കിന് ഗാർഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു.

 സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ വിസകളും ആദ്യഘട്ടത്തിൽ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. സർക്കാർ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്പത്തിക രംഗത്ത് ഇത് പുത്തനുണർവ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only