പന്നൂർ-
പന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈടെക് സ്കൂൾ/ ഹൈടെക് ലാബ് പൂർത്തീകരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എം. എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഇന്ദു സനിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി.സി ടി.വനജ മുഖ്യ പ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ എം.എൻ ശശിധരൻ ,വികസന സമിതി ചെയർമാൻ ഇ.കെ മുഹമ്മദ് ,മുൻ പി ടി എ പ്രസിഡണ്ട് പി.കെ പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സന്തോഷ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ.ജി മനോഹരൻ നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിലെയും സ്കൂൾ തലത്തിലെയും പരിപാടികൾ ഓൺലൈനിൽ കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.!
Post a comment