25 October 2020

സ്നേഹപൂർവ്വം സൈനുൽ ആബിദിൻ തങ്ങൾക്ക് പ്രകാശനം ചെയ്തു
(VISION NEWS 25 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ജന പ്രതിനിധി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കി സംസ്ഥാന സർക്കാറിന്റെ ആദരവ് ഏറ്റ് വാങ്ങിയ താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് സൈനുൽ ആബിദിൻ തങ്ങൾക്ക് വേണ്ടി റിയൽ ഗ്രീൻ  തച്ചംപൊയിൽ പുറത്തിറക്കുന്ന  *സ്നേഹപൂർവ്വം സൈനുൽ ആബിദീൻ തങ്ങൾക്ക്* എന്ന ആൽബം പുറത്തിറങ്ങി.
        സയ്യിദ് മുഹമ്മദ് അലി ശിഹാബ്തങ്ങൾ  സി.എച്ച് മുഹമ്മദ് കോയ സാഹിബ് തുടങ്ങിയവരുടെ അനുസ്മരണ ഗാനങ്ങളും മാപ്പിളപ്പാട്ടുകളിലൂടെയും  ശ്രദ്ധേയനായ നജീബ് തച്ചംപൊയിൻ്റെ രചനയിൽ പ്രശസ്ത ഗായകൻ വിടൽ.കെ.മൊയ്തു ഗാനം ആലപിച്ചു. റഷീദ് വരുവിൻ കാലയുടെ കോ- ഓഡിനേഷനിൽ ടീം റിയൽ ഗ്രീൻ  ബാനറിൽ  തച്ചംപൊയിലെ യൂത്ത് ലീഗ് MSF പ്രവർത്തകരാണ് ആൽബം നിർമ്മിച്ചത്.    പി.സി ഫൈസൽ  സംവിധാനം ചെയ്ത ഗാനോപഹാരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ ഓൺ ലൈനിൽ  പ്രകാശനം നിർവ്വഹിച്ചു.

Post a comment

Whatsapp Button works on Mobile Device only