25 October 2020

ഓമശ്ശേരി കണ്ണൻ കോടുമ്മൽ അനീഷിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ സാമ്പത്തിക സഹായം
(VISION NEWS 25 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :വൃക്കരോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഓമശ്ശേരി കണ്ണൻ കോടുമ്മൽ അനീഷിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ സാമ്പത്തിക സഹായം അനീഷിന് കൈമാറി. അനീഷിൻ്റെ വീട്ടിൽ എത്തിയാണ് കൂട്ടായ്മയിലെ അംഗങ്ങളായ രാജീവ് വി.പി., കപിൽ പൂവത്തിങ്ങൽ എന്നിവർ സഹായം
നൽകിയത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരോടൊപ്പം നിൽക്കുന്ന  ഈയൊരു സൈനിക കൂട്ടായ്മ കോഴിക്കോട് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.   ഇരു വൃക്കകളും നഷ്ടപ്പെട്ട് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന അനീഷിനെ സഹായിക്കുന്നതിനായി നാട്ടുകാർ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്.

Post a comment

Whatsapp Button works on Mobile Device only