01 October 2020

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്ക് കൂടുതൽ നിയമ പരിരക്ഷ
(VISION NEWS 01 October 2020)

​   

റോഡപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- മത- ദേശ- ലിംഗഭേദമില്ലാതെ പരിഗണനയും സുരക്ഷയും നല്കുന്നതാണ് നിയമം.അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്ന ആളുകളുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഒരു പൊലീസുദ്യോഗസ്ഥനും ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.അപകടത്തില്‍ പെടുന്നയാള്‍ക്കുണ്ടാകുന്ന പരിക്കോ മരണമോ, അവരെ ഏതെങ്കിലും തരത്തില്‍, രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാകുകയില്ലെന്ന് 2019 ലെ മോട്ടോര്‍ വാഹന നിയമം ( ഭേദഗതി) വ്യക്തമാക്കുന്നുണ്ട്.

Post a comment

Whatsapp Button works on Mobile Device only