06 October 2020

കൊടുവള്ളി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ മൂന്നാമത് ശാഖ വാവാട് പ്രവര്‍ത്തനമാരംഭിച്ചു
(VISION NEWS 06 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊടുവള്ളി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ മൂന്നാമത് ശാഖ വാവാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപെടുന്ന വിവിധ തരം വായ്പകളും ആനുകൂല്യങ്ങളും സഹകരണ പ്രസ്ഥാനങ്ങള്‍ വഴിയാണ് ലഭ്യമാകുന്നത്. കേരളത്തിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ജന താല്‍പര്യം കണക്കിലെടുത്താണ് കേരള ബേങ്ക് നിലവില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.


ചടങ്ങില്‍ പി ടി എ റഹീം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ഒ പി റഷീദ്, കേരള സെറാമിക് ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍, റസിയ ഇബ്രാഹിം, നാസര്‍കോയ തങ്ങള്‍, സലീന മുഹമ്മദ്, വി രവീന്ദ്രന്‍, ബേങ്ക് വൈസ്. പ്രസിഡണ്ട് കെ സി എന്‍ അഹമ്മദ് കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ജലിന്‍ കെ ജോസഫ് എന്നിവര്‍ സംസാരിച്ചു. കൊടുവള്ളി ഹെഡ് ഓഫീസിന് പുറമെ കരുവന്‍ പൊയിലിലും, മാനിപുരത്തും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Post a comment

Whatsapp Button works on Mobile Device only