തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
*🔰 കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം :*
*⭕ 08-10-2020: ഇടുക്കി, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.*
*⭕ 09-10-2020: ഇടുക്കി, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.*
*⭕ 09-10-2020: മലപ്പുറം.*
*എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*
ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഇത് ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങി അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുക.
ഒക്ടോബര്‍ 16 ആകുമ്ബോഴേക്കും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Post a comment