05 October 2020

കളരാന്തിരി ജി എം എൽ പി സ്കൂളിന് ക്ലാസ്റൂം ഫർണിച്ചറുകളുടെയും, പ്ലേ എക്യുപ്മെൻ്റ്സുകളുടെ യും ഉദ്ഘാടനം നിർവഹിച്ചു
(VISION NEWS 05 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കളരാന്തിരി ജി എം എൽ പി സ്കൂളിന് 2019 -20 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുവള്ളി നഗരസഭ നൽകിയ ക്ലാസ്റൂം ഫർണിച്ചറുകളുടെ

ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷരീഫ കണ്ണാടിപ്പോയിലും 2020-21 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്ലേ എക്യുപ്മെൻ്റ് സുകളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്ററും വ്യത്യസ്ത ചടങ്ങുകളിലായി നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി വി.സി നൂർജഹാൻ' വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു അനിൽകുമാർ, കൗൺസിലർമാരായ അനീസ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് പുനത്തിൽ മജീദ്, ഹെഡ്മാസ്റ്റർ ടി.ഡി അബ്ദുൽ കാദർ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only