23 October 2020

കോട്ടോപ്പാറ കുടിവെള്ള പദ്ധതിയിലൂടെ ആശ്വാസമാകുന്നത് നൂറ് കുടുംബങ്ങള്‍ക്ക്
(VISION NEWS 23 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എളേറ്റില്‍: വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കിഴക്കോത്ത്‌ പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി പതിനേഴ്‌, പതിനെട്ട്‌ വാര്‍ഡിലെ കോട്ടോപ്പാറ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന്ന്‌ ശാശ്വത പരിഹാരമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ ഇരുപത്‌ ലക്ഷം ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. വര്‍ഷത്തില്‍ ആറ്‌ മാസവും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന്‌ കുടിവെള്ളം എത്തിച്ചാണ്‌ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്‌. ലക്ഷം വീട്‌ കോളനി അടങ്ങുന്ന ചെങ്കുത്തായ കുന്നിന്‍ പ്രദേശത്തേക്ക്‌ വെള്ളം എത്തിക്കല്‍ ഏറെ പ്രയാ സമാണ്‌. നിലവില്‍ വേനല്‍ക്കാലത്ത്‌ ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും വാഹനങ്ങളില്‍ എത്തിക്കുന്ന കുടി വെള്ളവും ഇവര്‍ ആശ്രയി ക്കാറുണ്ട്‌.പദ്ധതിയുടെ കിണര്‍ ചെറ്റക്കടവ് തോടിനു സമീപത്താണ്‌ നിര്‍മിക്കുന്നത്‌.

 പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത്‌ മമ്പ൪ എം.എ ഗഫൂര്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ റജിന അധ്യക്ഷയായി, ബ്ലോക്പഞ്ചായത്ത് മെമ്പര്‍ സി.ടി വനജ, മുജീബ് ചളിക്കോട്‌, അബ്ബാസ്‌ കോട്ടെപ്പാറ, ഹനീഫ, അസയിനാര്‍ ഹാജി, ജനാര്‍ദനന്‍ നാ യര്‍,മുഹമ്മദ്‌, ഷമീം,മജീദ് കൊട്ടോപാറ,സുധ തുടങ്ങിയര്‍ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only