താമരശ്ശേരി:കൈതപ്പൊയിലിന് സമീപം വെച്ചായിരുന്നു തീ പിടിച്ചത്. കർണാടകയിലേക്ക് ആക്രി സാധനങ്ങൾ കയറ്റിപ്പോകുകയായിരുന്ന ലോറി റോഡരികിൽ നിർത്തിയ അവസരത്തിൽ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് തീപിടിച്ചത്. ഇത് ശ്രദ്ധയിൽപ്പെടാതെ ലോറി ഏറെ മുന്നോട്ട് നീങ്ങിയിരുന്നു, ആളുകൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടന്ന് റോഡരികിലേക്ക് മാറ്റി നിർത്തി.മുക്കത്ത് നിന്നും ഫയർഫോയ്സ് എത്തി തീയണച്ചു. കുറച്ച് സാധനങ്ങൾ കത്തിനശിച്ചെങ്കിലും ആളപായമോ, ലോറിക്ക് കേടുപാടോ ഇല്ല. രാത്രി 9.30 ഓടെയായിരുന്നു സംഭവം.
കടപ്പാട് :ടി. ന്യൂസ്
Post a comment