21 ഒക്‌ടോബർ 2020

പ്രതിസന്ധികൾ തട്ടിമാറ്റി അബുബക്കർ സിദ്ധീഖിന്റെ നീറ്റ് റാങ്കിന് പത്തരമാറ്റ്
(VISION NEWS 21 ഒക്‌ടോബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊടുവള്ളി - പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ച് അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ്
പരീക്ഷ (നീറ്റ് ) ഉന്നത വിജയം നേടിയ
അബൂബക്കർ സിദ്ധീഖിന്റെ വിജയത്തി
ന് പത്തരമാറ്റ് തിളക്കം, മടവൂർ ഗ്രാമപഞ്ചായ
ത്ത് വാർഡ് 13 പുള്ളിക്കോത്ത് മേലാനിക്കോത്ത് വെള്ളോച്ചിയിൽ ഇൽയാസ് -റഹ്മത്ത് ദമ്പതികളുടെ മകൻ അബൂബക്കർ സിദ്ധീഖാണ് പ്രതിസന്ധികൾ അതിജയിച് വിസ്മയകരമായ വിജയം കരസ്ഥമാക്കിയത്.അഖിലേന്ത്യാ റാങ്ക്
3110 ഉം ഒ.ബി സി റാങ്കിൽ 10 28 ഉം നേടിയാണ് സിദ്ധീഖ് നാടിന് അഭിമാനമാ
യത്,
കഴിഞ്ഞ വർഷം നിറ്റ് പരീക്ഷയിൽ 514 മാർക്ക് നേടി 40,000 മായിരുന്നു റാങ്ക്
പിന്നീട് ഈ വർഷം വീണ്ടും എഴുതിയപ്പോൾ 720 ൽ 655 മാർക്ക് നേടിയാണ് 3110. റാങ്കിനുടമയായത്,
നരിക്കുനിയിലെയും കുന്ദമംഗലത്തെയും ബാലുശ്ശേരിയിലും പ്രവർത്തിക്കുന്ന സ്വകാര്യ കോച്ചിംഗ് സെൻററായ കാറ്റലിസ്റ്റ് മാനേജർ റൂബിഷ് മാസ്റ്ററുടെ
ഉദാരമനസ്കതയിൽ ഒരു രൂപ പോലും വാങ്ങാതെ പരിശീലനം നൽകിയാണ് അബൂബക്കർ സിദ്ധീഖ് ഈ നേട്ടം കൈവരിച്ചത്, സാമ്പകമായ അവസ്ഥ മനസ്സിലാക്കിയ അധ്യാപകർപഠനത്തിനാവശ്യമായ സൗകര്യങ്ങൾ എല്ലാം സൗജന്യമായി ഒരുക്കി കൊടുക്കുകയായിരുന്നു
മാനസിക പ്രതിസന്ധി നേരിടുന്ന പിതാവ്
ഇൽയാസിന് കാര്യമായ ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്തിഥിയാണ് - എന്നാലും രോഗം കാര്യമാക്കാതെ പള്ളി വൃത്തിയാക്കല ടക്കമുള്ള ചില്ലറ ജോലികൾക്ക് പോവും
കൂടാതെ മാതാവ് റഹ്മത്തും അബൂബ
ക്കർ സിദ്ധീഖും സഹോദരനും സഹോദരിയും ചേർന്ന് കോഴികളെ വളർത്തി കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ നിത്യവൃത്തിക്കുള്ളത്.
മൺകട്ട കൊണ്ടു നിർമ്മിച്ച വിടാകട്ടെ
കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായി തകർച്ചാ ഭീക്ഷണിയിലുമാണ്, മേൽകൂരയുടെ
ഓടുകളെല്ലാം പൊട്ടി തകർന്ന് ചോർന്നൊലിക്കുന്നതിനാൽ ടാർപോളിൻവലിച്ചുകെട്ടിയ സ്ഥിതിയിലുമാണ്, നീറ്റ് പരീക്ഷാ വേളയിൽ പോലും വീട് ചോർന്നൊലിച്ച് വയറിംഗും സ്വിച്ചും ന്നനഞ്ഞ തിനാൽ
പലപ്പോഴും വീട്ടിൽ വൈദ്യുതി മുടങ്ങുന്നതിനാൽ പഠനത്തിന് മണ്ണെണ്ണ
വിളക്കാണാശ്രയം, പഠനത്തിനും മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിനും പിതാവ് ഇല്യാസിന്
മരുന്നും ചികിത്സയും ലഭ്യമാക്കാനും
ഉദാരമനസ്കരുടെ സഹായമാണാശ്രയം.
തകർച്ചാ ഭീക്ഷണിയിലായ വീട് പുതുക്കി
പണിയാനോ പുനർനിർമ്മാണത്തിനോഗ്രാമപഞ്ചായത്തിൽ നിരവധി തവണ അപേക്ഷ സമർപ്പിച്ചിട്ടും കുടുംബത്തിനിതുവരെ പരിഗണന ലഭിച്ചിട്ടുമില്ല. പഴയ ഭവന നിർമ്മാണ പദ്ധതിയായ ഇ.എം എസ് ഭവന നിർമ്മാണ പദ്ധതിയിലും ഇപ്പോഴെത്തെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിലുമായി ഈ കുടുംബം നാലു തവണ വീടിനായി അപേക്ഷ സമർപ്പിച്ചിരുന്നു, എന്നാൽ പദ്ധതിയിലെ നൂലാമാലകൾ മൂലം ഈ കുടുംബത്തിന് ധനസഹായം ലഭിച്ചതുമില്ല
മക്കൾക്ക് ഇരുന്ന് പഠിക്കാൻ സൗകര്യമുള്ള ഒരു വീടാണ് ഈ കുടുംബത്തിന്റെ സ്വപ്നം,
കൂളിപ്പുറം അംഗൻവാടി, ആരാമ്പ്രം ഗവ: എം എൽ പി സ്കൂൾ, ചക്കാലക്കൽ ഹയർ സെക്കൻററി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച അബൂബക്കർ
സിദ്ധിഖിന്റെ വിജയം മേൽ സ്ഥാപനങ്ങൾക്കും ആരാമ്പ്രമെന്ന ഗ്രാമത്തിനും അഭിമാനമായിരിക്കയാണ്
നീറ്റ് പരീക്ഷാ ഫല പ്രഖ്യാപനത്തോടെ
മേലാനിക്കോത്ത് കൊച്ചു കൂരയിലേക്ക്
വിവിധ തുറകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹമാണ്. പലരും നേരിട്ടെത്തി
ഉപഹാരങ്ങൾ സമ്മാനിച്ച് സിദ്ധീഖിനെ
ആദരിക്കുന്നതിരക്കിലാണിപ്പോൾ 
കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്ന് പഠിച്ച് സമൂഹ
ത്തിന് സേവനം ചെയ്യുന്ന ഒരു ഡോക്ടറാവാനാണ് ഉദ്ദേശിക്കുന്നത്
റിപോർട്ട്: ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only