ഓമശ്ശേരി: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ഓമശ്ശേരി പഞ്ചായത്തിൽ പെയിൻ & പാലിയേറ്റീവിന് കീഴിലുള്ള കിടപ്പുരോഗികൾക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ കിറ്റ് വിതരണം നടത്തി.
നിത്യജീവിതത്തിലും അതുപോലെ കൊറോണ കാലഘട്ടത്തെ അതിജീവനത്തിനും ആവശ്യമായ വസ്തുക്കൾ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഓമശ്ശേരി പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കീഴിലുള്ള എല്ലാ കിടപ്പ് രോഗികളേയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു കിറ്റ് വിതരണം സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കിടപ്പ് രോഗികളുടെ വീടുകളിൽ നേരിട്ട് എത്തി ശാന്തി ഹോസ്പിറ്റലിന്റെയും പെയിൻ ആൻഡ് പാലിയേറ്റീവിന്റെയും പ്രതിനിധികൾ കിറ്റ് വിതരണം നടത്തുകയായിരുന്നു.
Post a comment