കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരായ പിഴത്തുക വർധിപ്പിക്കുന്നതിനുള്ള തീരുമാനം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് കൂട്ടുന്നത്. ശബരിമല ദർശനത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും തീരുമാനമുണ്ടാകും എന്നാണ് സൂചന.
പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലറേയും ഇന്ന് തീരുമാനിക്കും. ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ മുബാറക്ക് പാഷയെ വിസിയായി സർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന.
Post a comment