കൊടുവള്ളി: കേരള ഫോക്ലോര് അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ മാപ്പിള കവി പക്കര്‍ പന്നൂരിനെ കേരള മാപ്പിള കലാ അക്കാദമി ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടിയും കോ ഓര്‍ഡിനേറ്റര്‍ അമീര്‍ വെള്ളിമാട്കുന്നും ചേര്‍ന്ന് ഉപഹാരം നല്കി. ഓണ്‍ലൈന്‍ യോഗത്തില്‍ ഹസ്സന് നെടിയനാട്, ആദം കൊടുവള്ളി, എം പി എ കാതര് കരുവം പൊയില്‍, കുണ്ടുങ്ങര അബ്ദുറഹിമാന്, മജീദ് എളേറ്റില്‍, ബഷീര്‍, പുതിയോട്ടു പൊയില്‍ അബൂബക്കര്‍, ശിഹാബുദ്ദീന് കിഴിശ്ശേരി, സലീം മടവൂര്‍ മുക്ക് എന്നിവര്‍ സംസാരിച്ചു.
Post a comment