09 October 2020

പ്രവർത്തനക്ഷമമായ പോസ്റ്റ് ബോക്സ് വൃത്തിയാക്കി ലോക തപാൽ ദിനം ആചരിച്ചു
(VISION NEWS 09 October 2020)



കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കച്ചേരിമുക്കിൽ അഞ്ച് വർഷത്തോളം തപാൽ വകുപ്പിന്റെ അനാസ്ഥകൊണ്ട് ഉപയോഗിക്കാതിരുന്ന പോസ്റ്റ് ബോക്സ് വൃത്തിയാക്കി പുതിയ ലോക്കിട്ട് പ്രവർത്തനയോക്യമാക്കി. പരിപാടി  കത്തുകൾ എഴുതി പോസ്റ്റ് ബോക്സിൽ ഇട്ട് കൊണ്ട് സിൻസിയർ ഹെല്പിങ് ഹാൻഡ് കോർഡിനേറ്റർ മുഹമ്മദ് വയലിൽ ഉദ്ഘാടനം ചെയ്‌തത്‌ . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , മുഹമ്മദ് സി കെ , ഫസൽ എം സി ,അസീസ് ടി എന്നിവർ നേതൃത്വം നൽകി .  ഇന്ന് ബോക്സിൽ നിക്ഷേപിച്ച കത്തുകൾ  വൈകുന്നേരം  പോസ്റ്റ് മാൻ ശ്രീധരൻ എടുത്ത് പോസ്റ്റ് ഓഫിസിൽ എത്തിച്ചു . തുടർന്നുള്ള ദിവസങ്ങിളിൽ പോസ്റ്റ് ബോക്സിൽ നിന്നും  കത്തുകൾ നിത്യവും എടുക്കാം എന്ന് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി .

Post a comment

Whatsapp Button works on Mobile Device only