28 October 2020

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു
(VISION NEWS 28 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി: എസ്‌.എസ്‌.കെ (സമഗ്ര ശിക്ഷാ കേരളം) യുടെ സഹായത്തോടെ കൊടുവള്ളി ബി.ആർ.സി.യുടെ കീഴിലുള്ള കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ   നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി. ഡോ: അബ്ദുൽ ഹക്കിം (ഡി.പി.സി.കോഴിക്കോട്) മുഖ്യാതിഥിയായിരുന്നു.വി.എം.മെഹറലി ( ബി.പി.സി. കൊടുവള്ളി) പി.ടി.എ.വൈസ് പ്രസിഡണ്ട് ഐ.പി.നവാസ് .എസ് .എം.സി കൺവീനർ സദാനന്ദൻ. അധ്യാപകരായ സക്കീർ ഹുസൈൻ, ഇ. അഷറഫ്, ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്, പി.പ്രഭ. സ്വാഗതവും, ഇ.കെ.ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only