*
ഓമശ്ശേരി :നിർധനകുടുംബങ്ങൾക്കായി കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാന്തി ഹോസ്പിറ്റൽ സുകൃതം* ആരോഗ്യ പാക്കേജിന് തുടക്കം കുറിച്ചു.
മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ സ്ഥാപനങ്ങളെ ചികിത്സക്കായി ആശ്രയിക്കുന്ന നിർധനരായ രോഗികൾക്കു കുറഞ്ഞ നിരക്കിൽ തിരഞ്ഞെടുക്കപ്പെട്ട സർജ്ജറികൾ ചെയ്യുവാനുള്ള സൗകര്യം ആണ് സുകൃതം പദ്ധതിയി ലൂടെ സാധ്യമാകുന്നത്. ഒക്ടോബർ 10 മുതൽ ഡിസംബർ 31, 2020 വരെയാണ് സുകൃതം പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക.
ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, യൂറോളജി എന്നീ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സർജറികളും, തിമിര ശസ്ത്രക്രിയയുമാണ് സുകൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
IWT ട്രസ്റ്റ് യോഗത്തിൽ ചെയർമാൻ കുഞ്ഞാലി മാസ്റ്റർ സുകൃതം പദ്ധതി പ്രഖ്യാപിച്ചു . IWT ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് എം, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഈ കെ മുഹമ്മദ്, ജനറൽ മാനേജർ മുബാറക് എം കെ. എന്നിവർ സന്നിഹിതരായിരുന്നു.
എക്കാലവും സാധാരണക്കാരന്റെ പ്രതീക്ഷയ്ക്ക് ഒപ്പം ആതുര സേവനത്തിന്റെ പടവുകൾ കയറുന്ന ശാന്തി ആശുപത്രി, സുകൃതം പദ്ധതിയിലൂടെ നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ്.
സുകൃതം പദ്ധതയുമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :9605678855
& 9605211100
Post a comment