11 October 2020

മഹാമാരിയിലും പതറാത്ത യൗവ്വനം.
(VISION NEWS 11 October 2020)




ലോകത്തിന്‍ന്റെ ഗതിവിഗതികളെ മാറ്റി മറിച്ച്,ലോക ജനതയെ ആശങ്കയുടെ ഉത്തുംഗതയിലെത്തിച്ച് കോവിഡ് മഹാ മാരി കുതിക്കുമ്പോള്‍ അതിജീവനത്തിന്റെ  വഴികള്‍ തേടുകയാണ് ലോക ജനത.

ആത്മ ധൈര്യവും,
സമര്‍പ്പണബോധവുമുളള യുവതയാണ് ഇന്ന് കോവിഡ് ലോകത്തെ ചര്‍ച്ചാ വിഷയം.
ലോകത്തെവിടെയും ദര്‍ശിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്താണ് മലയാള മണ്ണിലെ യുവതയുടെ അര്‍പ്പിത മനസ്സ്.

കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ സംസ്കാരത്തില്‍ തുടങ്ങി,
വിവിധ തലങ്ങളിള്‍ നടക്കുന്ന ടെസ്റ്റുകള്‍ നിയന്ത്രിക്കുക,ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുക തുടങ്ങി കേരളത്തിലെ വിവിധ സംഘടനകളില്‍ അംഗങ്ങളായ യുവാക്കൾ ചരിത്രമെഴുതുകയാണിവിടെ.

അതില്‍ മുന്‍പന്തിയിലാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്.

കേരളത്തിലെ എല്ലായിടത്തുമെന്നു പോലെ കിഴക്കോത്ത്  പഞ്ചായത്തിലും നടന്നു വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോവിഡ് 
മഹാമാരിയുടെ ഇരകളെ സഹായിക്കുന്നതില്‍ കിഴക്കോത്ത് പഞ്ചായത്തിലെ വൈറ്റ് ഗാര്‍ഡ് നിസ്സീസമമായ പങ്ക് വഹിക്കുന്നുണ്ട്..
പഞ്ചായത്തില്‍ നടക്കുന്ന ടെസ്റ്റുകളിലേക്ക്  വരുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിലും 
പന്നൂരിൽ കോവിഡ് കയർ സെന്റർ സജ്ജമാക്കുന്നതിലും മുന്നിൽ തന്നെയുണ്ടായിരുന്നു കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്.

കോവിഡ് രോഗികളെ കൊണ്ട് പോകുന്ന ആംബുലൻസുകൾ അണുവിമുക്തമാക്കുന്നതിലും കൊറന്റൈൻ സെന്ററുകൾ, പോസിറ്റിവ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന വീടുകൾ, കവലകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ  അണുവിമുക്തമിക്കുന്നതിലും ഇവരുടെ കൈയൊപ്പ് കണ്ടെത്താം.

ഇതിനെല്ലാം നേതൃ പരമായ പങ്ക് വഹിക്കുന്നത് കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്നും സഹപ്രവർത്തകരുമാണ്..
പ്രതി സന്ധികള്‍ക്കിടയിലും നിസ്വാര്‍ത്ഥതയോടെ,
ലാഭേച്ഛയില്ലാതെ സേവനം ചെയ്യാന്‍ കഴിയുക എന്നത് ഇന്നത്തെ യുവാക്കളിൽ കാണുന്ന പ്രത്യേകതയാണ്.

ഒരു പറ്റം ആത്മാര്‍ത്ഥതയുളള യൗവ്വനത്തിന്റെ കൂടെ തികച്ചും അര്‍പ്പണ മനോഭാവത്തോട് കൂടി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വൈറ്റ് ഗാർഡ് പ്രവർത്തകരുടെ സഹായത്തിനു നിങ്ങൾക്കും ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ
ഷമീർ പറക്കുന്ന്.
9846445943
വൈറ്റ് ഗാർഡ് കോഡിനേറ്റർ, കിഴക്കോത്ത് പഞ്ചായത്ത്.

Post a comment

Whatsapp Button works on Mobile Device only