25 October 2020

സിൻസിയർ കർഷക അവാർഡും വിതരണവും കച്ചേരിമുകിലെ സേവന പ്രവർത്തകരെ ആദരിക്കുകയും ചെയ്തു
(VISION NEWS 25 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കച്ചേരിമുക്ക് : കിഴക്കോത്ത് പഞ്ചായത്തിലെ മികച്ച കർഷകന് സിൻസിയർ കച്ചേരിമുക്ക്  ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ്ദാനവും കച്ചേരിമുക്കിലെ സേവന പ്രവർത്തകരേ ആദരിക്കുകയും ചെയ്തു   . പരിപാടി  കാരാട്ട് റസാഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. കാളൻകുന്നത്ത് വയലിൽ നടന്ന ചടങ്ങിൽ സിൻസിയർ പ്രസിഡന്റ് കെ.കെ. വിജയൻ അധ്യക്ഷനായിരുന്നു.മികച്ച  കർഷകനായി തെരഞ്ഞെടുത്ത ക്ഷീര കർഷകൻ യു.കെ.അബ്‌ദുൾ അസീസിന് പ്രശസ്തി പത്രവും ഫലകവും ക്യഷ്‌ പ്രൈസ് എന്നിവ എം എൽ എ  സമ്മാനിച്ചു .സാമൂഹിക സേവന രംഗങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നാടിനഭിമാനമായ പ്രവർത്തനം കാഴ്ച വെച്ച  കമറുൽ ഹക്കീമിന് പൊന്നാടയും ഫലകവും    നൽകി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് നേതൃത്വം നൽകിയ ക്ലബ് മെമ്പർമാരായ  ശ്രീകലേഷ്,കെ.ടി.ഇഖ്‌ബാൽ എന്നിവരെയും   ആദരിച്ചു.  ചടങ്ങിൽ വാർഡ് മെമ്പർ വി.എം.മനോജ്,പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് , കോയിലാട്ട് അബ്‍ദുറഹിമാൻ,എം.ബാബുരാജ്, എം ഇക്ബാൽ,ടി. എം.സിദ്ധിഖ് , എ. കെ.ഫസൽ എന്നിവർ സംസാരിച്ചു. സിൻസിയർ സെക്രട്ടറി കമറുൽ ഹകീം സ്വഗതവും കെ.കെ.പ്രമോദ് നന്ദി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only