കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ഒരു മാസത്തോളമായി അടച്ചിട്ട സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു. കര്‍ശന വ്യവസ്ഥകളോടെ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ ആറു വരെ മാത്രമാണ് മൊത്തമീന് കച്ചവടം അനുവദിക്കുക. നഗരസഭ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു മാര്‍ക്കറ്റ് തുറക്കല്‍ നടപടി.
കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവായ കച്ചവടക്കാരും തൊഴിലാളികള്‍ക്കുമാണ് മാര്‍ക്കറ്റില്‍ വ്യാപാരം നടത്താന്‍ അനുമതി. സാമൂഹിക അകലം പാലിച്ച് വാഹനങ്ങള്‍ക്ക് ക്രമീകരണം വരുത്തി മറ്റു സുരക്ഷാ നടപടികളോടെയായിരുന്നു കച്ചവടം. വ്യാപാരം തുടങ്ങിയെങ്കിലും ചെറിയ തോതിലുള്ള കച്ചവടം മാത്രമേ നടന്നുള്ളൂ. നാളെ മുതല്‍ വ്യാപാരം സജീവമാവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കഴിഞ്ഞ മാസം 12ന് നടത്തിയ പരിശോധനയില്‍ 111 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് ആയതോടെയാണ് മാര്‍ക്കറ്റ് അടക്കാന്‍ തീരുമാനിച്ചത്.
Post a comment